സ്ത്രീകൾ ഇന്ന് അരക്ഷിതരായി

സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള രാജ്യമായി നമ്മുടെ ഇന്ത്യ മാറിപ്പോവുന്നുവെന്നത് ഏറെ ഗൗരവത്തോടെ തന്നെ കാണേണ്ടിയിരിക്കുന്നു. നമ്മുടെ സംസ്കാരവും പാരമ്പര്യവും തച്ച് തകർത്ത് കൊണ്ട് നാട്ടിലാകെ പീഢനങ്ങളും അതിനെ തുടർന്നുള്ള കൊലപാതകങ്ങളും ഓരോ മണിക്കൂറിലും തുടർന്നു കൊണ്ടിരിക്കുന്നു. നീതിയും നിയമവും സാധാരണക്കാർക്കാകെ അപ്രാപ്യമായിരിക്കുന്ന ഈ സവിശേഷ സാഹചര്യത്തിൽ നമ്മുടെ ഭരണകൂടങ്ങളും നിതിന്യായ വ്യവസ്ഥയും നോക്കുകുത്തികൾ ആയി നിൽക്കുന്നു. മൂന്ന് വയസുള്ള പെൺകുഞ്ഞുങ്ങളെപ്പോലും […]

കൊറിയൻ ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകൾ: ജെഎസ് അടൂർ

ഒരു രാജ്യത്തെ ആദ്യമറിയാൻ ശ്രമിക്കുന്നത് രുചികളും രുചി ഭേദങ്ങളും കൊണ്ടാണ്. പിന്നെ ഭാഷയുടെ തായ് വഴികളും ചരിത്രം വന്ന വഴികളുമാണ്. അവിടുത്തെ സമൂഹത്തെകുറിച്ചറിയണമെങ്കിൽ ടാക്സി ഓടിക്കുന്നവരെയും റോഡ് ഉപയോഗിക്കുന്ന വിധവും നോക്കിയാൽ മതി. അവിടുത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് അറിയണമെങ്കിൽ റോഡിൽ ഓടുന്ന വാഹനങ്ങളുടെ ബ്രാൻഡ് നോക്കിയാൽ മതി. അവിടുത്തെ ഗവർണൻസ് അറിയണമെങ്കിൽ തെരുവുകളുടെ വൃത്തിയും പോലീസുകാരുടെ ശരീര ഭാഷയും നോക്കിയാൽ കുറേയൊക്കെ […]

മനസ്സിലെ കോവേണിപ്പടികളും മുൻ വിധികളും – ജെ എസ് അടൂർ

പണ്ട് തിരുവനന്തപുരത്തു ഒരു ഓഫീസിനു വാടക കെട്ടിടം നോക്കി നടന്നപ്പോഴാണ് കേരളത്തിൽ ജാതിയും മതവും ഇത്രയും രൂഢമൂലമാണ് എന്നറിഞ്ഞത്. ജാതിയും മതവും പലരും ചോദിക്കാതെ ചോദിച്ചു. ഒരു ജാതി മേല്കോയ്മക്കാരൻ പച്ചക്ക് പറഞ്ഞു ‘ തെറ്റി ധരിക്കരുത് ,ക്രിസ്ത്യാനികൾക്കും മുസ്ലിംങ്ങൾക്കും കൊടുക്കില്ല ‘. അപ്പോൾ ദളിത്ർക്കും കൊടുക്കില്ലന്നു ഉറപ്പു. കേരളത്തിൽ തൊണ്ണൂറ് ശതമാനവും ജാതിയും മതവും ചോദിക്കുകയില്ല. പക്ഷെ അതൊക്ക ഉള്ളിൽ വച്ചാണ് […]

അന്തം വിട്ട ജലീൽ എന്തൊക്കെയോ പറയുന്നു

അന്തം വിട്ട ജലീൽ എന്തൊക്കെയോ പറയുന്നു(ആസിഫ് കുന്നത്ത്, ചെയർമാൻ, സബർമതി ഫൗണ്ടേഷൻ- 9847503960) തങ്ങളുടെ നേതാക്കളുടെ മക്കളെ പോലെ എല്ലാവരുടെയും മക്കൾ ഗുണ്ടകളായി ജീവിക്കണമെന്ന തരത്തിലുള്ള പിടിവാശിയാണ് മന്ത്രി ജലീൽ തുടങ്ങി വെച്ചതും സൈബർ പോരാളികൾ സമൂഹമാധ്യമങ്ങളിൽ തുടരുന്നതുമായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെയുള്ള ആരോപണങ്ങളും അപകീർത്തിയുണ്ടാക്കുന്ന പോസ്റ്റുകളും കാണുമ്പോൾ തോന്നിപ്പോവുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പോലുള്ള ഏറെ ഉത്തരവാദിത്തമുള്ള ഒരു […]

T Siddique

സോഷ്യൽ മീഡിയ ഉപയോഗിച്ച് ആട്ടിനെ പട്ടിയാക്കാൻ മിടുക്കരായ സഖാക്കൾ ആസിഫ് കുന്നത്ത് (ചെയർമാൻ, സബർമതി ഫൗണ്ടേഷൻ) Mob: 9847503960 ആട്ടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി എറിഞ്ഞ് കൊല്ലുക എന്ന രീതി കഴിഞ്ഞ കുറേ കാലമായി സി പി എം അനുകൂല സാമൂഹ്യ മാധ്യമ ജീവികൾ തുടർന്നു വരുന്നു. ജനഹൃദയങ്ങളിൽ ബന്ധമുള്ള നേതാക്കളെ തിരഞ്ഞ് പിടിച്ച് വ്യാജകഥകൾ സൃഷ്ടിച്ച് വ്യാപകമായി പ്രചരിപ്പിച്ച് അതിൽ നിന്നും […]

വിട്ടുവീഴ്ച്ചയില്ലാത്ത സ്ത്രീ സുരക്ഷയെന്ന കേന്ദ്ര സർക്കാർ വാദം കാപട്യം

സ്ത്രീകൾക്ക് ലഭിക്കേണ്ട നീതിയിൽ ഒരു വിട്ടുവീഴ്ചയുമില്ല എന്ന് ഉദ്ഘോഷിച്ച് സുപ്രീം കോടതി അസാധുവാക്കിയ മുത്തലാഖിനെതിരെ സകല എതിർപ്പുകളെയും അവഗണിച്ച് കൊണ്ട് ഗൂഢമായ ലക്ഷ്യത്തോടെ പാർലിമെന്റിൽ മുത്തലാഖ് ബിൽ കൊണ്ടുവന്ന കേന്ദ്ര ഭരണ പാർട്ടിയുടെ ഉത്തർപ്രദേശിലെ എം എൽ എ യും നരാധമനുമായ കുൽദീപ് സിങ്ങ് സെൻഗാർ കാണിച്ച് കൂട്ടുന്ന അതി ക്രൂരതകളും അതിന് ധാർമികവും ഭരണപരവുമായ പിന്തുണ എന്നും പൊൻ തളികയിൽ വെച്ച് […]

ഒറ്റപ്പാലം ശിവരാമൻ

ഇന്നത്തെ കേരളം രൂപപ്പെടുന്നതിൽ ജീവൻ സമർപ്പിച്ച ഒട്ടേറെ ധീര രക്തസാക്ഷികളുണ്ട്, മുലക്കരത്തിനെതിരെ പ്രതികരിക്കുന്നതിന്റെ ഭാഗമായി സ്വന്തം മുലയറുത്ത് കരം പിരിക്കാൻ എത്തിയവർക്ക് മുന്നിലിട്ട് കൊടുത്ത് ചോര വാർന്ന് മരിച്ച ചേർത്തലക്കടുത്ത് ജീവിച്ച നങ്ങേലി എന്ന വനിതയെപ്പോലുള്ള ഒട്ടനവധി പേർ. അധികമാരും ചർച്ച ചെയ്യാത്ത ഒറ്റപ്പാലത്ത്കാരൻ ശിവരാമൻ എന്ന ഈഴവ യുവാവ് സവർണരുടെ ക്രൂരമർധനമേറ്റ് കൊല്ലപ്പെട്ടത് ഈയടുത്ത കാലത്ത് ആണ് അതായത് 1936ൽ.ഇത്ര ക്രൂരമായിട്ട് […]

കമൽ ഹാസനൊപ്പം

ഗോഡ്സെ ഭീകരവാദിയെന്ന് കമൽഹാസൻ (ഗാന്ധിജിയെ കൊന്ന ഹിന്ദു തീവ്രവാദിയാണ് ഗോഡ്സേ) കമൽഹാസൻ എന്ന വിഷവൃക്ഷത്തെ വേരോടെ പിഴുതെറിയണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എച്ച്.രാജ കമൽഹാസൻ വിഷം ചർദ്ധിക്കുന്നെന്നും നാവറുത്ത് മാറ്റണമെന്നും തമിഴ്നാട്ടിലെ മന്ത്രിയും ബിജെപി ഘടകകക്ഷിയായ AIDMK യുടെ നേതാവുമായ രാജേന്ദ്ര ബാലാജി രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരവാദിയെ ഭീകരവാദി എന്ന് വിളിച്ചതിനാണ് ദേശീയതയുടെ വലിയ വക്താക്കൾ […]

ആരുടെ മുണ്ട് പൊക്കിയാലാണ് കാക്കി ട്രൗസർ-

ആരുടെ മുണ്ട് പൊക്കിയാലാണ് കാക്കി ട്രൗസർ- ആസിഫ് കുന്നത്ത് (ചെയർമാൻ, സബർമതി ഫൗണ്ടേഷൻ)  കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കൂട്ടം കൂട്ടമായി ബിജെപിയിലേക്ക് ഒലിച്ചുപോവുകയാണെന്നും, നേതാക്കൾ രാത്രി ആർ എസ് എസാണെന്നും മറ്റുമുള്ള പ്രചരണം കുറേ കാലങ്ങളിലായി സി പി എം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ ഖദർ മുണ്ടിനുള്ളിൽ കാക്കി ട്രൗസറ് ആണെന്നത്. […]