പ്രത്യയശാസ്ത്രം പരാജയപ്പെട്ടിടത്ത് വാളുകൊണ്ട് ജയിക്കാമെന്നോ

പ്രത്യയശാസ്ത്രം പരാജയപ്പെട്ടിടത്ത് വാളുകൊണ്ട് ജയിക്കാമെന്നോആസിഫ് കുന്നത്ത്Mob: 9847503960സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ ധാരാളം ദുഖകരമായ അവസ്ഥകളും സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സാമൂഹങ്ങളുടെ അസ്ഥിത്വത്തിനും മേധാവിത്വത്തിനും ആധിപത്യത്തിനുമുള്ള മത്സരങ്ങളിൽ രൂപപ്പെട്ടവയാണ് ഇവയിലേറെയും.സമൂഹത്തിൽ പ്രധാനമായും രണ്ട് അവസ്ഥകളാണ് ഉണ്ടാകുന്നത്. ഒന്ന് ജനാധിപത്യത്തിനും സമത്വവാദത്തിനും സാഹോദര്യത്തിനും ഊന്നൽ കൊടുക്കുന്നവയും മറ്റേത് ഞങ്ങൾ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന് മറ്റെന്തിനേക്കാളും വില കൽപ്പിക്കുന്നവയും. ഇവ രണ്ടും നിരന്തര ആശയസംഘട്ടനങ്ങൾക്ക് വിധേയമാകാറുമുണ്ട്. എന്നാൽ ഇവയിൽ കമ്മ്യൂണിസവും […]

കേരളത്തിലെ മുസ്ലിം സംഘടനകളുടെ നാൾവഴികൾ – 1 – ആസിഫ് കുന്നത്ത്

കേരളത്തില്‍ ഇസ്ലാം പ്രചാരത്തില്‍ വന്നത് ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ 9-ാം നൂറ്റാണ്ട് മുതലാണെങ്കിലും മുഹമ്മദ് നബിക്കും മുമ്പുതന്നെ അതായത് ആറാം നൂറ്റാണ്ടിനും മുമ്പ് അറബികളും ഭാരതവും തമ്മില്‍ വ്യാപാരബന്ധം ഉള്ളതുകൊണ്ട് തന്നെ ഇസ്ലാംമതം പ്രവാചകന്റെ കാലത്ത് തന്നെ കേരളീയര്‍ക്കിടയില്‍ പരിചയിച്ചിട്ടുണ്ടാവണം. എന്നാല്‍ കേരളത്തിലെ മുസ്ലിം സംഘടനകളും അതിനുള്ളിലെ ഗ്രൂപ്പുകളും ഒക്കെ ഉടലെടുക്കുന്നത് 1921 മുതല്‍ മാത്രമാണെന്ന് ചരിത്രം പരിശോധിക്കുമ്പോള്‍ കാണാം. ആഗോളതലത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ രൂപപ്പെട്ടുവന്ന […]

ഐ എസ് മനുഷ്യ കുലത്തിന് ഭീഷണി

ഐ എസ് മനുഷ്യകുലത്തിന് ഭീഷണി ആസിഫ് കുന്നത്ത്Mob:9847503960 മാനവികതയിൽ ഊന്നിയ ആത്മീയതയാണ് മതങ്ങളും ആചാര്യന്മാരും മുന്നോട്ട് വെച്ചത്. ഇസ്ലാമും അതിന് വളരെ വലിയ പ്രാധാന്യം നൽകുന്നുണ്ട്.ഇതര സമുദായങ്ങളുമായി ഇടകലർന്ന് ജീവിച്ചും ആഘോഷങ്ങളും ആചാരങ്ങളും പരസ്പരം പങ്ക് വെച്ചും ബന്ധങ്ങളിലും ഇടപാടുകളിലും മതം നോക്കാതെ സഹകരിച്ചും പരസ്പരം ബഹുമാനിച്ചും ഒക്കെ തന്നെയാണ് നാളിതുവരെയുള്ള മുസ്ലിങ്ങൾ നമ്മുടെ നാട്ടിൽ ജീവിച്ചു വന്നത്.തങ്ങൾ വിശ്വസിക്കുന്നതല്ലാത്ത മറ്റൊന്നും ശരിയല്ലെന്ന […]

ആതിരപ്പിള്ളിയുടെ അനിവാര്യത എന്ത്

ആതിരപ്പള്ളി പദ്ധതിയുടെ അനിവാര്യത എന്ത്?—————————————നമ്മൾ മലയാളികൾ പണ്ടു മുതലെ കേട്ട് വരുന്ന ഒരു സ്ഥിരം പല്ലവിയാണ് വൈദ്യുതി കമ്മി എന്നത് .പവർക്കട്ടും ലോസ് ഷെഡിങ്ങും ഒരു ശരാശരി മലയാളിയെ സംബന്ധിച്ചടത്തോളം ഏറെ കാലമായി നിത്യജീവിതത്തിന്റെ ഭാഗവുമാണ് അതുകൊണ്ട് തന്നെ വൈദ്യുതി കമ്മി യെന്ന പദത്തിന് പൊതുജന സ്വീകാര്യത നേടിയെടുക്കാൻ കെ.എസ്.ഇ.ബി അധികൃതർക്ക് സാധിച്ചു. അത് കൊണ്ട് തന്നെയാണ് ഇലക്ട്രിസിറ്റിബോർഡിന്റെ കള്ളത്തരങ്ങൾ വിജയിപ്പിക്കാനും ജനങ്ങളെ […]

സാഹചര്യം കുറ്റവാളികളെ സൃഷ്ടിക്കുന്നു

 സാഹചര്യം കുറ്റവാളികളെ സൃഷ്ടിക്കുന്നു – ആസിഫ് കുന്നത്ത്9847503960 ആഗോളവൽകരണത്തിനെയും മൂലധന ആധിപത്യത്തിനെയും ഫ്യൂഡൽ ഉൽപാദന ബന്ധവും ഫാഷിസമടക്കമുള്ള ഇതിനെയൊക്കെ പറ്റിയുള്ള സിദ്ധാന്തങ്ങൾ ചർച്ച ചെയ്തും ഏറെ ശീലിച്ച മലയാളി ഇതിന്റെയൊക്കെ യദാർത്ഥ ഇരകളായ നമ്മുടെ ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാന തൊഴിലാളികളോട്അവർ നമ്മുടെ നാട്ടിൽ ജോലിക്കെത്തുമ്പോൾ ഇത്തരം സിദ്ധാന്തങ്ങളുടെ മനുഷ്യത്വ മൂല്യങ്ങൾ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു പോയിരിക്കുന്നു. 3500 കിലോമീറ്റർ ദൂരെയുള്ള പശ്ചിമ ബംഗാളിൽ […]

പൊതു വിദ്യാലയങ്ങൾ നിലനിർത്തേണ്ടത് സമുഹത്തിന്റെ ബാധ്യത

പൊതു വിദ്യാലയങ്ങൾ നിലനിർത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതആസിഫ് കുന്നത്ത്9847503960 വിദ്യാലയങ്ങളെ ആദായകരം എന്നും അനാദായകരം എന്നും തരം തിരിക്കുന്നത് അങ്ങേയറ്റം പരിതാപകരമായ പ്രവണതയാണ്. സ്കൂളിലെ വിദ്യാർത്ഥിളുടെ എണ്ണം നോക്കിയാണ് അതിനെ ആദായകരം, അനാദായകരം എന്നിങ്ങനെ തരം തിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ പതിനഞ്ച് കുട്ടികളെങ്കിലും ഒരു ക്ളാസിലില്ലെങ്കിൽ ആ സ്കൂൾ അനാദായകരത്തിന്റെ പട്ടികയിലാണ് അതായത് അടച്ച് പൂട്ടാനുള്ളവയാണ്. എന്ത് കൊണ്ട് കുട്ടികൾ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ചേരാൻ […]